തിരുവനന്തപുരം: കെ.എസ്.ആര്‍.ടി സി ബസുകളടക്കമുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. സെപ്തംബര്‍ ഒന്നിനാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറും ഡ്രൈവറുടെ ക്യാബിനില്‍ ഉള്ള സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ഇല്ലെങ്കില്‍ എ ഐ ക്യാമറ കണ്ടെത്തി ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങിയതോടെയാണ് ഹെവി വാഹനങ്ങള്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്.
അതേസമയം,ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ചെലാന്‍ അയയ്ക്കുന്ന പ്രക്രിയ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല. പ്രതിദിനം 25,?000 ചെലാനുകള്‍ തപാല്‍ വഴി അയയ്ക്കാനാണ് എം.വി.ഡി തീരുമാനിച്ചിരുന്നതെങ്കിലും നാലു ദിവസമായിട്ടും പകുതി നിയമലംഘനങ്ങള്‍ക്കു പോലും ചെലാന്‍ അയച്ചിട്ടില്ല.
അതേസമയം ക്യാമറകളുടെ പ്രവര്‍ത്തനത്തില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. നേരത്തെ ഇക്കാര്യം ടെക്‌നിക്കല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.
Discussion about this post