
ചെന്നൈ: ഭൂമി കയ്യേറ്റശ്രമത്തിന് തമിഴ്‌നാട് മുന്‍ ഗതാഗത മന്ത്രിയും ഡിഎംകെ തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയുമായ കെ.എന്‍ നെഹ്‌റു, മുന്‍ എംഎല്‍എ അന്‍പില്‍ പെരിയസ്വാമി എന്നിവര്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. തുറൈയൂര്‍ സ്വദേശിയായ കെ. ശ്രീനിവാസന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റു നടന്നത്. ബലം പ്രയോഗിച്ച് തന്റെ ഭൂമി പിടിച്ചെടുത്ത് ഡിഎംകെ ഓഫിസ് പണിഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരെ പതിനഞ്ചു ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇന്നു രാവിലെയായിരുന്നു അറസ്റ്റ്.
നെഹ്‌റു ഉള്‍പ്പെടെ പതിനൊന്നു പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. നെഹ്‌റുവിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ നിയന്ത്രിക്കാനായി കനത്ത പോലീസ് കാവല്‍ ജില്ലയിലുടനീളം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post