തിരുവനന്തപുരം: കള്ളക്കേസുകളെടുത്ത് അന്യായമായി പീഡിപ്പിക്കുന്ന പോലീസുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നഷ്ടപരിഹാരം നല്‍കേണ്ടി വരും. കോടതികള്‍ വിധിക്കുന്ന നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനു പുറമെ പോലീസുദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും നേരിടേണ്ടി വരും.
2017 ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞെന്ന കുറ്റം ആരോപിച്ച് സഹകരണ ബാങ്ക് ക്ലര്‍ക്കായ എസ്.അരുണിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ ഹരിപ്പാട് പോലീസിനെതിരെ നടപടി സ്വീകരിച്ചുകൊണ്ട് കോടതി ഉത്തരവുണ്ടായി. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിന് അരുണിന് 35000 രൂപ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഇന്നലെ ഡി.ജി.പി അനില്‍കാന്തിന് ഉത്തരവ് നല്‍കി. ഈ തുക കുറ്റക്കാരായ ഏഴു പോലീസുകാരില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദ്ദേശം. അരുണിന്റെ ഭാര്യ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് 35,000രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ് നേടിയിരുന്നു.
നഷ്ടപരിഹാരം നല്‍കാനോ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനോ ഡി.ജി.പി തയ്യാറാകാത്തതിനെ തുടര്‍ന്ന് അരുണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉടന്‍തന്നെ നഷ്ടപരിഹാരം നല്‍കാനും അത് പോലീസുകാരില്‍ നിന്നീടാക്കാനും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിട്ടു. അതിന്റെ നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്.
Discussion about this post