തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്നു വൈകുന്നേരം നാലിന് പ്രസിദ്ധീകരിക്കും. 15ന് വൈകുന്നേരം അഞ്ചു വരെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admissison’ എന്ന ലിങ്കിലൂടെ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് കന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാവുന്നതാണ്. ഇതിനായി അപേക്ഷകരുടെ വീടിനടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളുമായി ബന്ധപ്പെടാവുന്നതാണ്.
Discussion about this post