തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. പ്രതിദിനം പതിനായിരത്തിലധികം കേസുകള്‍ പനി ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ എത്തുന്നു. പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതിനാല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനി ക്ലിനിക്ക് ആരംഭിക്കുവാനുള്ള നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണമാണ് ഗണ്യമായി കൂടിയത്. ഇതില്‍ അപകടകാരി എലിപ്പനിയാണ്. പനി ബാധിതര്‍ സ്വയം ചികിത്സ നടത്തി രോഗം ഗുരുതരമാകുന്ന സ്ഥിതിയുണ്ടാക്കാതെ ആരംഭത്തില്‍ തന്നെ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ജലജന്യരോഗങ്ങള്‍ക്കെതിരെ ശുചിത്വം ഉറപ്പാക്കി ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post