പാലക്കാട്: പാലക്കാട് തൃത്താലയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം. തൃത്താല ആനക്കരയിലെ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിന്ന് പണം കവര്‍ന്നു. കാണിക്കവഞ്ചിയിലെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.
വികെ കടവിന് സമീപത്തെ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നിരിക്കുന്നത്. ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം, നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം, ആറേക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discussion about this post