കൊച്ചി: സംസ്ഥാനത്തെ എഐ ക്യാമറ പ്രവര്‍ത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചു. എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പദ്ധതിയില്‍ അഴിമതി ഉണ്ടെന്നു ചൂണ്ടിക്കാട്ടി ക്യാമറകളുടെ പ്രവര്‍ത്തനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഇവര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയിലൂടെ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എഐ ക്യാമറ പദ്ധതിക്കെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി തുടക്കം മുതല്‍ രംഗത്ത് വന്നിരുന്നു. പദ്ധതി നിറയെ അഴിമതിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും മുന്നോട്ടുവയ്ക്കുന്നത്. എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Discussion about this post