കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് പൊതുഖജനാവില്‍ നിന്നും സര്‍ക്കാര്‍ പണം നല്‍കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ നിന്നും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കി.
കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. രണ്ട് ആഴ്ചയ്ക്കകം എതിര്‍ സത്യവാംഗ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി വിശദമായി പരിശോധിക്കുമെന്നും ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് അഭിനന്ദിക്കുന്നുവെന്നും കോടതി പരാമര്‍ശിച്ചു.
എഐ കാമറ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിശദമായ പഠനം നടത്താതെയാണ് സര്‍ക്കാര്‍ ഇപ്പോഴും മുന്നോട്ട് പോകുന്നതെന്നും സര്‍ക്കാരിന് താങ്ങാവുന്നതിലും അപ്പുറമാണ് ബാധ്യതയെന്നും ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം ധനം വകുപ്പ് മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.
Discussion about this post