കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മാനേജുമെന്റുകള്‍ക്ക് പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നും ഈമാസം 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍നിന്നും പ്രവേശനം നടത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ജൂലായ് 11ന് സംസ്ഥാനത്തെ 11 സ്വാശ്രയ കോളേജുകള്‍ നടത്തിയ പ്രവേശനപരീക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.
Discussion about this post