തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ജനജീവിതത്തിനു വിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടണമെന്ന വനംവകുപ്പിന്റെ അഭ്യര്‍ത്ഥനയാണ് മന്ത്രി സഭാ യോഗം അംഗീകരിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് 28-നാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരു വര്‍ഷത്തേയ്ക്കായിരുന്നു അനുമതി നല്‍കിയത്. ഇതോടെ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കിയിരുന്നു. ഈ ഉത്തരവാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
Discussion about this post