തൃശ്ശുര്‍: ഒറീസ സ്വദേശിയായ പെണ്‍കുട്ടിയെ റെയില്‍പാളത്തില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ ജിത്തുവാണ് പിടിയിലായത്. പണംതട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടി ട്രെയിനില്‍നിന്ന് വീണതെന്ന് പ്രതി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. അതിനിടെ, പെണ്‍കുട്ടിയുടെ അഗോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണ്. എന്നാല്‍ ബന്ധുക്കളെയാരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതിയെ വിയ്യൂര്‍ പോലീസ് മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നിരുന്നു. അപകടം പറ്റി ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ ഇവര്‍ വന്നിരുന്നു. കമ്പനി ഏര്‍പ്പെടുത്തിയ സഹായിയാണ് ഇവര്‍ക്കെതിരെ ആദ്യം സംശയം ഉന്നയിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പിടിയിലായ ബന്ധു അപകടം നടന്നദിവസം സ്ഥലത്തില്ലായിരുന്നു എന്ന് വ്യക്തമായി. ഇയാള്‍ ആസ്പത്രിയില്‍ പോകുന്നുവെന്നു പറഞ്ഞിരുന്നുവെങ്കിലും അവിടെയും പോയിട്ടില്ല എന്ന് മനസ്സിലായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നത്. കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്യേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post