തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിയ ഹനുമാന്‍ കുരങ്ങ് മസ്‌കറ്റ് ഹോട്ടലിനു സമീപമുള്ള മരത്തില്‍ നിന്നും സെന്‍ട്രല്‍ ലൈബ്രറി പരിസരത്തെ ആല്‍മരത്തിലെത്തി. ഇന്നലെ ഉച്ച കഴിഞ്ഞാണ് മസ്‌ക്കറ്റ് ഹോട്ടല്‍ പരിസരത്തു നിന്നും ലൈബ്രറി പരിസരത്തേക്ക് നീങ്ങിയത്. രണ്ടു ദിവസമായി മസ്‌ക്കറ്റ് ഹോട്ടലിനും എല്‍എംഎസ് പള്ളിക്കും സമീപമുള്ള മരങ്ങളിലായിരുന്നു വാസം. മൃഗശാല ജീവനക്കാരുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷണവും നല്‍കുന്നുണ്ട്.
Discussion about this post