തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. നിലവില്‍ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരുവര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. ഇക്കാര്യങ്ങള്‍ പോലീസിന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
പോലീസിന് മുമ്പില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ അടുത്ത മാസം നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കി.
Discussion about this post