തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കന്റോണ്‍മെന്റ് ഹൗസ് വളപ്പിന്റെ വലതുവശത്തുള്ള കൂറ്റന്‍ മരമാണ് വീണത്. സതീശന്‍ കെപിസിസി നേതൃയോഗത്തിനായി ഇന്ദിരാ ഭവനിലേക്ക് പോയിരിക്കെയാണ് മരംവീണത്. അഗ്‌നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുനീക്കി.
Discussion about this post