തിരുവനന്തപുരം: മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരണവുമായി രംഗത്തെത്തി. ജനകോടികള്‍ രാഹുലിനൊപ്പമുള്ളിടത്തോളം കാലം അദ്ദേഹത്തെ ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ കഴിയില്ലെന്ന് സതീശന്‍ പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും തങ്ങള്‍ക്ക് വിശ്വാസമുണ്ട്. വിഷയത്തില്‍ നിയമ പോരാട്ടം തുടരും. ഒടുവില്‍ സത്യം ജയിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post