ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ന്യൂ ജനറേഷന്‍ എക്സ്.യു.വി കാര്‍ സമര്‍പ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മഹീന്ദ്രയുടെ പുതിയ മോഡലായ എക്സ്.യു.വി 700 എ.എക്സ് 7 ഓട്ടോമാറ്റിക് കാറാണ് സമര്‍പ്പിച്ചത്. പെട്രോള്‍ എഡിഷനാണ്. വാഹന വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായ എക്‌സ് യു വിക്ക് 25 ലക്ഷം രൂപ വിലയുണ്ട്.
ഇന്നലെ ഉച്ചപൂജ കഴിഞ്ഞ് നട തുറന്നപ്പോഴായിരുന്നു വാഹന സമര്‍പ്പണച്ചടങ്ങ്. കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആര്‍. വേലുസ്വാമി കൈമാറി.
2021 ഡിസംബറില്‍ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വാഹനവും മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ലേലത്തില്‍ പോയത് എറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Discussion about this post