തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തത് തീരദേശജനതയോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്നും കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തീരദേശത്തെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചതിനു ശേഷം വികാരിയുടെ കേസെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെപ്പോലെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു.
Discussion about this post