തിരുവനന്തപുരം: തീരശോഷണത്തിന്റെ പശ്ചാത്തലത്തില്‍ ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതര്‍പ്പണത്തിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അനുമതി നല്‍കി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കല്‍മണ്ഡപത്തിന് സമീപമുള്ള കുറച്ചുഭാഗത്താണ് ബലിതര്‍പ്പണം നടക്കുക. കല്‍മണ്ഡപത്തിന് ഇരുവശവും ബാരിക്കേഡുകള്‍ സ്ഥാപിക്കും. ബലിയിടുന്നവരെ മാത്രമേ ഒഴുക്കുന്നതിന് തീരത്തേക്ക് കടത്തിവിടുകയൂള്ളൂ.
ഒരു സമയം ടോക്കണ്‍ വഴി പരമാവധി 30 പേരെ മാത്രമേ ബലിതര്‍പ്പണത്തിന് അനുവദിക്കൂ. കടലിലെ മുങ്ങിക്കുളി അനുവദിക്കില്ല. ഇത് തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പൊലീസ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ സംഘം എന്നിവരുടെ സേവനമുണ്ടാകും. തിരക്ക് നിയന്ത്രിക്കാന്‍ ആള്‍സെയിന്റ്‌സ്, വേളി,എയര്‍പോര്‍ട്ട്, വലിയതുറ എന്നീ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ജനങ്ങളെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. റെഡ്, ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഉണ്ടായാലോ നിലവിലുള്ള തീരത്തിന് എന്തെങ്കിലും ശോഷണം സംഭവിച്ചാലോ ബലിതര്‍പ്പണത്തിനുള്ള അനുമതി റദ്ദാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Discussion about this post