തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ രാസപരിശോധന ഫലം തിരുത്തിയ കേസില്‍ ഭേദഗതികളോടെ പുതിയ കുറ്റപത്രം തയാറാക്കണമെന്നു തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവിട്ടു. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ആയ ഗീതയ്ക്കും ചിത്രക്കും എതിരെ നേരത്തെ തയാറാക്കിയ കുറ്റപത്രം അംഗീകരിക്കാനാവില്ല. കുറ്റങ്ങള്‍ പ്രത്യേകം തരംതിരിച്ച് പുതിയ കുറ്റപത്രം തയാറാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
Discussion about this post