കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുക കണ്ടതിനേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി 10:30ക്കാണ് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ വിമാനത്തില്‍ കയറിയത്. 11ഓടെ വിമാനം പുറപ്പെട്ടു. 11:30ഓടെ ക്യാബിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ഒരു യാത്രക്കാരന്‍ അറിയിച്ചു. പിന്നാലെ വിമാനം നെടുമ്പാശേരിയില്‍ തന്നെ തിരിച്ച് ഇറക്കുകയായിരുന്നു. 170 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിന് പല വിമാനങ്ങളിലായി ഷാര്‍ജയിലേക്ക് യാത്ര പുറപ്പെട്ടു. വിമാനത്തില്‍ സാങ്കേതിക പരിശോധനകള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post