തിരുവനന്തപുരം: നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിലും നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
സ്പീക്കറുടെ വിവാദ പരാമര്‍ത്തിനെതിരെ ഗണപതി ക്ഷേത്രങ്ങളിലേയ്ക്ക് എന്‍ എസ് എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. എന്‍ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി.
പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കി എന്നൊക്കെയാണ് എഫ് ഐ ആറില്‍ പറയുന്നത്. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരായും കേസ് എടുക്കേണ്ടി വരുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.
Discussion about this post