
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുറിയില്‍ കയറി ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ആക്കുളം അനിതാ ഭവനില്‍ മോഹന്‍ദാസിനെ (55)യാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയായിരുന്നു സംഭവം. കെപിസിസി പ്രസിഡന്റ് സന്ദര്‍ശകരെ സ്വീകരിക്കുന്ന മുറിയില്‍ സന്ദര്‍ശകരുമായി സംസാരിച്ചിരിക്കെയാണ് ആക്കുളം സ്വദേശി മോഹന്‍ദാസ് കടന്നുവന്നത്. തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് ഉടന്‍ ഫോണിലൂടെ ആവശ്യപ്പെടണമെന്ന് മോഹന്‍ദാസ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.
നേരത്തേ ഇതേവിഷയവുമായി മോഹന്‍ദാസ് ചെന്നിത്തലയെ കാണാനെത്തിയിരുന്നു. അതിനാല്‍ പരാതി എഴുതി നല്‍കാനും വേണ്ടവിധത്തില്‍ കേസിനെക്കുറിച്ച് അന്വേഷിക്കാമെന്നും ചെന്നിത്തല അറിയിച്ചു. ഉടന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ദാസ് പാന്റിന്റെ പോക്കറ്റില്‍ നിന്നെടുത്ത കുപ്പിയിലെ പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
Discussion about this post