കൊച്ചി: ട്രെയിനില്‍ മദ്യലഹരിയില്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട ഡിഐജി ഇ.ജെ.ജയരാജിനെതിരേ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. ഡിജിപി ജേക്കബ് പുന്നൂസിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം മേധാവി എ. ഹേമചന്ദ്രനാണ് അന്വേഷണച്ചുമതല. ഡിഐജിയുടെ പെരുമാറ്റം അച്ചടക്കലംഘനം ഉണ്ടാക്കിയോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കാനാണു ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്.
ലീഗല്‍ മെട്രോളജി കണ്‍ട്രോളറും മുന്‍ ആലപ്പുഴ എസ്പിയുമായ ഇ.ജെ. ജയരാജിനെതിരേ തിങ്കളാഴ്ചയാണു റെയില്‍വേ പോലീസ് പൊതുശല്യത്തിനു കേസെടുത്തത്.
Discussion about this post