ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രക്രിയയെപ്പറ്റി പഠിക്കാനുള്ള എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും അംഗങ്ങളാണ്.
ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാനുമായ ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതി സെക്രട്ടറിസ്ഥാനം വഹിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ സൂചന നല്‍കിയിരുന്നു.
Discussion about this post