തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). അന്വേഷിക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതലാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്ന കാര്യം ഇഡി ഗൗരവമായി പരിഗണിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, ലൈഫ് മിഷന്‍ കേസ്, സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ ധാരാളം കേസുകള്‍ അന്വേഷിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും വിവിധ റാങ്കുകളിലുള്ള കുടുതല്‍ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് നിയമിക്കണമെന്നും കാട്ടി കൊച്ചിയിലെ ഇഡി അഡീഷണല്‍ ഡയറക്ടര്‍ ഡല്‍ഹിയിലെ ഇഡി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കുന്ന വേളയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയയ്ക്കണമെന്ന ആവശ്യം ഇഡി ഡയറക്ടറേറ്റ് ഗൗരവമായി പരിഗണിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കവെ പോലീസിനെ ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണത്തിനും സുരക്ഷയ്ക്കും കൂടുതല്‍ സായുധരായ കേന്ദ്രസേന ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post