എറണാകുളം: ശബരിമലയില്‍ തിരക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട 12 വയസുകാരിക്ക് പ്രാര്‍ത്ഥന സദസ് സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപമാണ് പ്രാര്‍ത്ഥന സദസ് സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍വി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.
തിരക്കില്‍പ്പെട്ട് ശ്വാസംമുട്ടി പെണ്‍കുട്ടി മരണപ്പെട്ടതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് തിരക്കില്‍പ്പെട്ട്12 വയസുകാരി കുഴഞ്ഞുവീണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിനിയായ പത്മശ്രീയാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post