ചെന്നൈ: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കേരളത്തിനായി അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ ഇന്ന് വൈകിട്ട് 4. 15ന് കോട്ടയത്തെത്തും. പുലര്‍ച്ചെ 4.30നാണ് ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെട്ടത്. പ്രാഥമികഘട്ടം എന്ന നിലയില്‍ ഈ മാസം 15, 17, 22, 24 എന്നീ തീയതികളിലാകും സര്‍വീസ് നടത്തുക.
വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നൈയില്‍ എത്തും.
ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ കാട്പാഡി, സേലം, പാലക്കാട്.. ആലുവ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ നിര്‍ത്തുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം പ്രതിദിനം 1.20 ലക്ഷം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
Discussion about this post