തിരുവനന്തപുരം: കോവിഡിന്റെ പുതിയ ഉപവകഭേദമായ ഒമിക്രോണ്‍ ജെഎന്‍ 1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കുടുതല്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും.
ആരോഗ്യമന്ത്രി വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം ഉന്നതതല യോഗം വിളിക്കും. രോഗികളുടെ എണ്ണം കുടുന്നുവെന്നതിന്റെ പേരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഞായറാഴ്ച 1100 ല്‍ പരം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയതലത്തില്‍ 1800-ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലാണ് ഏറ്റവും കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണവും കേരളത്തിലാണ് കുടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പുതിയ വകഭേദമായ ജഐന്‍-1 ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്.
Discussion about this post