തിരുവനന്തപുരം: കേരള സംസ്ഥാന മന്ത്രിസഭയിലേക്ക് കെ.ബി. ഗണേഷ് കുമാറിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും ഉള്‍പ്പെടുത്തും. ഡിസംബര്‍ 29 നാണ് സത്യപ്രതിജ്ഞ. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ എല്‍ഡിഎഫ് തീരുമാനം അറിയിക്കുകയായിരുന്നു. മുന്നണി ധാരണപ്രകാരമാണ് മന്ത്രിസഭ പുഃന സംഘടനയെന്നും ഇ.പി. ജയരാജന്‍ അറിയിച്ചു.
നവകേരള സദസിന് ശേഷം മന്ത്രിസഭാ പുന:സംഘടനയുണ്ടാകുമെന്ന് നേരത്തെ സൂചനകള്‍ ഇടത് മുന്നണി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി. പിന്നാലെ കെ.ബി. ഗണേഷ് കുമാറിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭില്‍ ഉള്‍പ്പെടുത്തുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് അറിയിക്കുകയായിരുന്നു.
ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പായിരിക്കും കെ.ബി. ഗണേഷ് കുമാറിന് ലഭിക്കുക. കടന്നപ്പള്ളിക്ക് അഹമ്മദ് ദേവര്‍കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പും ലഭിക്കും.
Discussion about this post