കൊച്ചി : സൊമാലിയന്‍ തീരത്ത് അഞ്ചംഗ സംഘം റാഞ്ചിയ കപ്പല്‍ ഇന്ത്യയുടെ നാവികസേന കമാന്‍ഡോകള്‍ മോചിപ്പിച്ചു15 ഇന്ത്യക്കാര്‍ അടക്കമുള്ള കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരാണ്. നാവികസേന കമാന്‍ഡോകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് പോയി.
ലൈബീരിയന്‍ പതാക വച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’ എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ ‘മാര്‍കോസ്’ കപ്പലില്‍ പ്രവേശിച്ചത്.
അമേരിക്കന്‍ നാവികസേനയുടെ കണക്ക് പ്രകാരം, നവംബര്‍ മുതല്‍ ചെങ്കടല്‍ പ്രദേശത്ത് ഏകദേശം രണ്ട് ഡസനോളം വ്യാപാര കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ നാവിക സേന ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാവിക സേനയുടെ വിമാനങ്ങളും പ്രദേശത്ത് തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം യുദ്ധക്കപ്പലുകളില്‍ വിന്യസിച്ചിരിക്കുന്ന മറൈന്‍ കമാന്‍ഡോകളും ഗള്‍ഫ് ഒഫ് ഏദന് സമീപം കപ്പലുകള്‍ നിര്‍ത്തി പരിശോധനകളും നടത്തുന്നുണ്ട്.
Discussion about this post