തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമിസത്യാനന്ദ സരസ്വതി നഗറില്‍ (തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം) നടന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.ഭാവന രാധാകൃഷ്ണന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ സമ്മേളനത്തിന് തുടക്കമായി. ഹിന്ദു ധര്‍മ്മപരിഷത് ചെയര്‍മാന്‍ ചെങ്കല്‍ എസ്.രാജശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ചിന്മയ മിഷന്‍ തിരുവനന്തപുരം മേധാവി സ്വാമി അഭയാനന്ദ, തിരുമല ആനന്ദാശ്രമത്തിലെ സ്വാമി സുകുമാരാനന്ദ, ചെങ്കല്‍ മഹേശ്വരം ക്ഷേത്രത്തിലെ സ്വാമി മഹേശ്വരാനന്ദ സരസ്വതി, കാലടി ബോധാനന്ദാശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ, മോഹന്‍ദാസ് കോളെജ് ഡയറക്ടര്‍ റാണി മോഹന്‍ദാസ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സരിന്‍ശിവന്‍.പി.എസ്, ഹിന്ദു ധര്‍മ്മപരിഷത് ജനറല്‍ കണ്‍വീനര്‍ വി.സുധാകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post