അയോദ്ധ്യ: ആചാര്യന്മാരുയും വൈദിക ബ്രാഹ്മണരുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിന്റെ പവിത്രമായ പരിസരത്ത് പൂജാ ചടങ്ങുകളോടെ ശ്രീകോവിലില്‍ രാമലല്ല വിഗ്രഹം സ്ഥാപിച്ചതായി രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു. അയോദ്ധ്യ രാമക്ഷേത്രത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ശ്രീകോവിലില്‍ കണ്ണുകള്‍ മറച്ച രാമലല്ല വിഗ്രഹം സ്ഥാപിച്ചതായി പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പുരോഹിതനായ അരുണ്‍ ദീക്ഷിത് വ്യക്തമാക്കി. കര്‍ണാകയിലെ പ്രശസ്ത ശില്പി അരുണ്‍ യോഗിരാജാണ് വിഗ്രഹം നിര്‍മിച്ചിട്ടുള്ളത്. പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള ചടങ്ങുകള്‍ തുടരും.
ജനുവരി 17നാണ് രാംലല്ല വിഗ്രഹം എത്തിച്ചത്. ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണ് പ്രധാന സങ്കല്‍പം നടത്തിയതെന്ന് അരുണ്‍ ദീക്ഷിത് പറഞ്ഞു. ലോക ക്ഷേമത്തിനും മനുഷ്യരാശിയുടെ ക്ഷേമത്തിനും, കൂടാതെ ഈ പ്രവര്‍ത്തനത്തിന് സംഭാവന നല്‍കിയവര്‍ക്കും വേണ്ടി ശ്രീരാമന്റെ ‘പ്രതിഷ്ഠ’ നടത്തുന്നു എന്നതാണ് ‘പ്രധാന സങ്കല്‍പ്പ’ത്തിന് പിന്നിലെ ആശയം. ‘ അരുണ്‍ ദീക്ഷിത് വ്യക്തമാക്കി. ബ്രാഹ്മണര്‍ക്ക് വസ്ത്രദാനം നടത്തിയാണ് ചടങ്ങ് നടന്നത്. ജനുവരി 22ന് നടക്കുന്ന ‘പ്രാണപ്രതിഷ്ഠ’ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സന്യാസിവര്യന്മാരുടെ സാന്നിധ്യത്തില്‍ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള വൈദികസംഘം മുഖ്യചടങ്ങുകള്‍ നടത്തുന്നത്.
Discussion about this post