തിരുവനന്തപുരം: യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ‘യോഗ ഫോര്‍ ആള്‍’ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുന്‍ മന്ത്രി ആന്റണി രാജു ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു.ഷറഫലി മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ കേരള യോഗ അസോസിയേഷന്‍ അധ്യക്ഷന്‍ അഡ്വ.ബി.ബാലചന്ദ്രന്‍, തിരുവനന്തപുരം യോഗ അസോസിയേഷന്‍ സെക്രട്ടറി ബി.കെ.ഷംജു, വഅധ്യക്ഷന്‍ പി.രാജേന്ദ്രകുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഗോപന്‍.ജെ.എസ്, യോഗ അസോസിയേഷന്‍ ഓഫ് കേരള സെക്രട്ടറി ഡോ.കെ.രാജഗോപാല്‍, ജോ.സെക്രട്ടറി ഷീജ കെ.എസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ വി.കെ.സനോജ്, സി.കെ.വിനീത്, കെ.സി.ലേഖ, രഞ്ജു സുരേഷ്, പി.ഐ.ബാബു, എ.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനാനന്തരം യോഗ പ്രകടനവും നടന്നു. ജീവിതശൈലി രോഗങ്ങളെ അതിജീവിക്കുന്നതിനായി ‘യോഗയിലൂടെ ആരോഗ്യം’ എന്ന ദൗത്യവുമായാണ് യോഗ അസോസിയേഷന്‍ എല്ലാജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post