ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള നിര്‍ണായക ദൗത്യമായ ഗഗന്‍യാനില്‍ മലയാളി സാന്നിധ്യവും. നാല് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തില്‍ പങ്കാളികളാകുന്നത്. ഇതില്‍ ഒരാള്‍ മലയാളിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് എത്തുമ്പോള്‍ പ്രഖ്യാപിക്കും. ബഹികാരാശ സഞ്ചാരികള്‍ ഇന്ത്യയില്‍ പരിശീലനം തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഗഗന്‍യാന്റെ വിക്ഷേപണം നടത്തുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന പ്രഥമ ദൗത്യമാണ് ഗഗന്‍യാന്‍. വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ അമേരിക്ക, റഷ്യ, ചൈന, എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായും ഇന്ത്യ മാറും.
Discussion about this post