തിരുവനന്തപുരം: അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ മോചനം വൈകിയേക്കും. പലഘട്ടങ്ങളിലായി പിള്ള എടുത്ത പരോള്‍ കാലാവധി കൂടി ശിക്ഷാ കാലാവധിയായി പരിഗണിക്കാന്‍ നിയമ തടസമുണ്‌ടെന്നാണ് സൂചന. പരോള്‍ കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടിരുന്നു.
2010ല്‍ ജയില്‍ നിയമത്തില്‍ വരുത്തിയ ഭേതഗതി പ്രകാരം പരോള്‍ കാലാവധി ശിക്ഷയായി കണക്കാക്കില്ല. ഈ സാഹചര്യത്തില്‍ 2012 ജനുവരി വരെ പിള്ള ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. അതേസമയം പരോള്‍ കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കുന്ന തരത്തില്‍ നിയമപരിഷ്‌കരണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Discussion about this post