ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അഞ്ചു കോടിയുടെ സമ്പാദ്യമുണ്ട്. പ്രധാനമന്ത്രിക്ക് 3.2 കോടിയുടെ ബാങ്ക് നിക്ഷേപവും 1.8 കോടിയുടെ വസ്തുവകകളും ആണുള്ളത്. കേന്ദ്രമന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ നഗരവികസന മന്ത്രി കമല്‍നാഥ് ആണ്. 263 കോടി രൂപയുടെ സ്വത്താണ് കമല്‍നാഥിനുള്ളത്. ഏറ്റവും കുറവ് സമ്പാദ്യമുള്ള കേന്ദ്ര മന്ത്രി പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ്. ആന്റണിയുടെ വ്യക്തിഗത ആസ്തി 1.80 ലക്ഷം രൂപ മാത്രമാണ്. ഭാര്യ എലിസബത്തിന്റെ പേരില്‍ 30 ലക്ഷം രൂപയുടെ സ്വത്തുണ്ട്.
കൃഷി മന്ത്രി ശരദ് പവാറിന് 12 കോടിയുടെയും ദയാനിധി മാരന് 2.94 കോടിയുടേയും ആസ്തിയുണ്ട്. പ്രഫുല്‍ പട്ടേലിന്റെ ആസ്തി 98 കോടി രൂപയാണ്. ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് 11 കോടിയുടേയും ഭാര്യക്ക് 12 കോടിയുടെയും സാമ്പാദ്യമുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് 1.8 കോടിയുടെ ആസ്തിയാണുള്ളത്.
Discussion about this post