കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിക്കുന്നത് ഇടതുമുന്നണിയുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചു. ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാര്‍ഡ് വിഭജനം, വോട്ടര്‍ പട്ടിക എന്നിവയിലെല്ലാം ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ചട്ടം ലംഘിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post