തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പത്ത് ദിവസത്തെ ശന്പളം നല്‍കാമോ എന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ മുന്നില്‍ വച്ചിട്ടുണ്ട്.
അഞ്ച് ദിവസത്തെ ശന്പളം നല്‍കാന്‍ സംഘടനകള്‍ക്കിടയില്‍ ധാരണയായി. ഇക്കാര്യത്തില്‍ സംഘടനകളുമായി സമവായത്തിലെത്തിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കും.
Discussion about this post