കോട്ടയം: കെ.എം.വി റോഡ് ശ്രീവിദ്യയില്‍ അഡ്വ.സി.എന്‍.ബാലകൃഷ്ണന് നായര്‍(95) നിര്യാതനായി. കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അദ്ദേഹം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവും ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായിരുന്നു. പൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ദീര്‍ഘകാലം ശ്രീരാമദാസമിഷന്‍ യൂണിവേഴേസല് സൊസൈറ്റിയുടെ കോട്ടയം ജില്ലാപ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രൊഫ.രുഗ്മിണി അമ്മ, മക്കള്‍: ജയപ്രകാശ് ബാലകൃഷ്ണന്(യൂ.എസ്.എ), പ്രദീപ് (യൂ.എസ്.എ), പ്രേംനാഥ് (ജഡ്ജ്, വിജിലന്‍സ്).
ശ്രീരാമദാസ മിഷന് പ്രസ്ഥാനങ്ങളുമായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന അഡ്വ.സി.എന്‍.ബാലകൃഷ്ണന് നായരുടെ വേര്‍പാടില്‍ ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി. പൊതുകാര്യപ്രസക്തനായിരുന്ന മികച്ച സംഘാടകനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാം ശ്രദ്ധാഞ്ജലി സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post