തിരുവനന്തപുരം: നവരാത്രി പൂജവയ്പ്പ് പ്രമാണിച്ച് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു. സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.
കായികക്ഷമതാ പരീക്ഷ, സര്‍വീസ്-സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുകളും ഉണ്ടാകില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പൂജവയ്പ്പിന് അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ബാങ്കുകള്‍ക്കും അവധി ബാധകമാണ്. നേരത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.
Discussion about this post