തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത
ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കുടി ലഭിച്ചാല്‍ മാത്രമേമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകു. വൈകുന്നേരത്തോടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും. തിരുവന്തപുരം മെഡിക്കല്‍ കോളജിലെ നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കും.
ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത്. രണ്ട് മണിക്കൂറോളമെടുത്താണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. മൃതദേഹം പുറത്തെടുത്ത് ടേബിളില്‍ കിടത്തി ഇന്‍ക്വസ്റ്റ് നടത്തി. ചിത്രങ്ങളെടുത്ത ശേഷമാണ് സ്ഥലത്ത് നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആര്‍ഡിഒയും ഡോക്ടര്‍മാരും പൊലീസിനൊപ്പം ഉണ്ടായിരുന്നു.
ജനുവരി 9ന് ഗോപന്‍ സ്വാമി സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് മരണ വിവരം നാട്ടുകാര്‍ അറിഞ്ഞത് വിവരം തിരക്കിയപ്പോള്‍ അച്ഛന്‍ സമാധിയായെന്ന് ആയിരുന്നു ഇളയ മകന്റെ മറുപടി. സമാധിയാകുന്ന കാര്യം അച്ഛന് മുന്‍കുട്ടി അറിയാമായിരുന്നുവെന്നും സമാധി സ്ഥലം ഉള്‍പ്പെടെ മുന്‍കുട്ടി നിശ്ചയിച്ചിരുന്നുവെന്നും മക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി അയല്‍ക്കാര്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം സമാധി തുറക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. പിന്നീട് കല്ലറ പൊളിക്കരുത് എന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികളിലേക്ക് കടന്നത്.
Discussion about this post