ബംഗളൂര്‍: മഅദനിയുടെ അറസ്റ്റ് സംബന്ധിച്ച് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്‌ആചാര്യ പറഞ്ഞു. കര്‍ണാടകം ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കുമെന്ന കോടിയേരിയുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയായിരുന്നു ആചാര്യയുടെ പ്രതികരണം.
മഅദനിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളപൊലീസുമായി ആശയവിനിമയം നടത്തിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തില്‍ ഇടപെടില്ലെന്നും നിയമം അതിന്റെ വഴിക്കുതന്നെ നീങ്ങുമെന്നും മഅദനി ഉള്‍പ്പെടെ ഒരു വ്യക്തിയെയും പ്രത്യേകമായി ലക്ഷ്യമിടുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആചാര്യ പറഞ്ഞു. സുതാര്യമായ നിലപാടാണ് ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മഅദനിയെ ചോദ്യം ചെയ്യേണ്ടത് കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തു. നടപടിക്രമങ്ങള്‍ പാലിച്ച ശേഷമായിരിക്കും മഅദനിയുടെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. മഅദനിയെ അറസ്റ്റ് ചെയ്യാന്‍ ചെറിയ ഉദ്യോഗസ്ഥ സംഘത്തെ മാത്രം അയച്ചത് എന്തിനെന്ന ചോദ്യത്തിന് അയാള്‍ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുന്നുണ്ടടന്നും വേണമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നല്‍കുമെന്നും ആയിരുന്നു ആചാര്യയുടെ മറുപടി.
Discussion about this post