അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വര്‍ക്കലയില്‍ താമസിച്ചു വന്നിരുന്ന വിദേശ പൗരന്‍ അലക്സേജ് ബേസിക്കോവ് വര്‍ക്കല പോലീസിന്‍റ പിടിയില്‍ .
ലിത്വാനിയന്‍ സ്വദേശിയായ പ്രതി, അമേരിക്കയില്‍ നിരോധിച്ച റഷ്യന്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലുള്‍പ്പടെ തീവ്രവാദ സംഘങ്ങള്‍ക്കും സൈബര്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കും ലഹരിമാഫിയയ്ക്കും സഹായം ചെയ്തു എന്നതാണ് കുറ്റം.
2019 മുതല്‍ 2025 വരെ ഏകദേശം 96 ബില്യണ്‍ യു എസ് ഡോളര്‍ ഇടപാടാണ് അലക്സേജ് ബേസിക്കോവും കൂട്ടാളി അലക്സാണ്ടര്‍ മിറയും ചേര്‍ന്ന് നടത്തിയത് . ഏകദേശം ഒരു മാസമായി ബേസിക്കോവും കുടുംബവും വര്‍ക്കലയില്‍ ഒരു റിസോര്‍ട്ടില്‍ താമസിച്ചു വരിക ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ കുടുംബത്തെ നാട്ടിലേക്കു തിരിച്ചയക്കുകയും പിന്നീട് റഷ്യയിലേക്ക് കടക്കാനും ആയിരുന്നു പദ്ധതി . നിലവില്‍ ഇയാള്‍ക്ക് ഇന്ത്യയില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഇന്‍റര്‍പൊളിന്‍റ ഇടപെടല്‍ മൂലം ഡല്‍ഹിയിലെ പാഠ്യല കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ക്രൈം എഡിജിപി യുടെ നിദ്ദേശ പ്രകാരം തിരുവനന്തപുരം റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തില്‍ പ്രതിയെക്കുറിച്ചു അന്വേഷിക്കുകയും വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്എച്ച് ഒയും പോലിസിസുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഏകദേശം 20 വര്‍ഷത്തോളം ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതിയുടെ പേരില്‍ ഉള്ളത്.
വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ദിപിന്‍ വി , സിപിഒ മാരായ രാകേഷ് ആര്‍ നായര്‍ ,ജോജിന്‍ രാജ് , സുജിത് ഡി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post