ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രദീപ് കുമാര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ കോഴ നിയമം പോലെ കോഴ നല്‍കുന്ന ആള്‍ ശിക്ഷിക്കപ്പെടുന്ന നിയമം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post