Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അമ്മയുടെ 58-ാം ജയന്തിദിനം ഇന്ന്

by Punnyabhumi Desk
Sep 27, 2011, 11:35 am IST
in കേരളം, ദേശീയം, രാഷ്ട്രാന്തരീയം
ഓം അമൃതേശ്വര്യൈ നമഃ

ഓം അമൃതേശ്വര്യൈ നമഃ

ഓം അമൃതേശ്വര്യൈ നമഃ

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷങ്ങള്‍ വള്ളിക്കാവ് അമൃതപുരിയില്‍ ആരംഭിച്ചു. അനേകം വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക് മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് മഠം വൈസ്‌ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സത്സംഗം നടത്തി.

രാവിലെ 9ന് മാതാഅമൃതാനന്ദമയി ദേവി വേദിയിലെത്തി. അമ്മയ്ക്ക് അകമ്പടിയായി അമൃതവിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഉണ്ടാകും. അമ്മയുടെ പാദപൂജയ്ക്ക് സന്യാസി ശ്രേഷ്ഠര്‍ നേതൃത്വം നല്‍കും. പിറന്നാള്‍ വേളയിലും പുതിയ പദ്ധതികള്‍ക്ക് അമ്മ തുടക്കം കുറിക്കും.

അമൃത സാന്ത്വനം എന്ന പേരില്‍ നടപ്പാക്കുന്ന ഹോംനേഴ്‌സ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നിര്‍വഹിക്കും. മൂന്നു മാസം മുതല്‍ ആറു മാസം വരെ എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പരിശീലനം ലഭിച്ച പതിനായിരത്തില്‍പരം ഹോംനേഴ്‌സുമാരുടെ സേവനം വാര്‍ധക്യകാല ദുരിതമനുഭവിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നതാണ് ഈ ബൃഹദ് പദ്ധതി.

വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം യുവതലമുറയ്ക്ക് ലഭ്യമാക്കുവാന്‍ ഒരുക്കുന്ന ഇലേണിംഗ് (ഇട്യൂഷന്‍) പദ്ധതി കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് അമൃതവിശ്വവിദ്യാപീഠം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇ ട്യൂഷന്‍ പദ്ധതി ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസപദ്ധതികളെക്കുറിച്ചും ഇത് വഴി അറിയാന്‍ സാധിക്കും.

അമൃതാനന്ദമയി മഠത്തിന്റെ കീഴില്‍ രൂപീകൃതമായ ആയിരക്കണക്കിനു സന്നദ്ധ സഹായ സംഘങ്ങള്‍ക്കുവേണ്ടി അമൃതശ്രീ സുരക്ഷാ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും, മാതാഅമൃതാനന്ദമയി മഠവും സംയുക്തമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം, അമൃതനിധിയുടെ പെന്‍ഷന്‍ പദ്ധതിയുടെ വിതരണം, 25000 സ്ത്രീകള്‍ക്ക് വസ്ത്രദാനം, അന്നദാനം, നിര്‍ദ്ധനരായ സ്ത്രീകളുടെ സമൂഹവിവാഹം എന്നിവ നടത്തും.

അമൃതകീര്‍ത്തി പുരസ്‌കാരം എം.പി. വീരേന്ദ്രകുമാറിന് സമര്‍പ്പിക്കും. മാതൃവാണിയുടെ ജന്മദിനപ്പതിപ്പ് പ്രകാശനം, മാതാഅമൃതാനന്ദമയി മഠം പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനം കൂടാതെ കൊണാര്‍ക്ക് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന അമ്മയുടെ ഉപദേശങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തും. തുടര്‍ന്ന് ലക്ഷക്കണക്കിന് മക്കള്‍ക്ക് അമ്മ ദര്‍ശനവും നല്‍കും.
രണ്ടുലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് പിറന്നാള്‍ ആഘോഷത്തിനായി ഒരുക്കിയിട്ടുള്ളത്.

ഭക്തജനങ്ങള്‍ക്ക് അവരവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ഇരുനൂറില്‍പരം ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്., കൗണ്ടറുകള്‍ നിയന്ത്രിക്കുന്നത് അമൃതവിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ്. വിശാലമായ അന്നക്ഷേത്രം, മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വിവിധ സ്റ്റാളുകള്‍, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍, പോലീസ് എയിഡ്‌പോസ്റ്റുകള്‍, ടെലഫോണ്‍, മെഡിക്കല്‍ എയ്ഡ്, ഹെല്‍പ്പ്‌ലൈന്‍ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies