തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയില്‍ ‘108’ ആംബുലന്‍സിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സ് പോസ്റ്റില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കേളേജിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു. കാരിച്ചിറ സ്വദേശി സുഹറയാണ് മരിച്ചത്. മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് സംഭവം. യാത്രാമധ്യേ കേടായ ആംബുലന്‍സ് പരിശോധിക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിക്കയായിരുന്നു.
Discussion about this post