തിരുവനന്തപുരം: കേരളത്തിനുള്ള കേന്ദ്രവൈദ്യുതി വിഹിതം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍. കേരളത്തിനുള്ള 150 മെഗാവാട്ട് വൈദ്യുതി വിഹിതമാണ് പുന:സ്ഥാപിച്ചത്. നെയ്‌വേലി, താല്‍ച്ചര്‍ താപവൈദ്യുത നിലയങ്ങളില്‍ നിന്നാണ് ഇവ ലഭ്യമാക്കുകയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. താല്‍ച്ചറില്‍ ഭാഗികമായി ഉല്‍പ്പാദനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.
Discussion about this post