തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്നത് അനാവശ്യ വിവാദമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി വേണ്ട നടപടികള്‍ കൈക്കൊള്ളും. ഇക്കാര്യം സര്‍ക്കാര്‍ നിയമസഭയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലാണ് ഉള്ളത്. എന്നാല്‍, പ്രതിപക്ഷം ഇപ്പോള്‍ ഉയര്‍ത്തുന്നത് ഇല്ലാത്തൊരു പ്രശ്‌നമാണ്. ഒരു ഫോണ്‍വിളിയാണോ സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം എന്നു ചിന്തിക്കണം. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണിത്. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌പോവുകയാണ് സര്‍ക്കാര്‍. ഇതിലുള്ള അമര്‍ഷമാണ് പ്രതിപക്ഷത്തിന്റെ നടപടിയില്‍ കാണുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post