Friday, October 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനം: വിഎസിനെതിരെ പി.സി.ജോര്‍ജ്

by Punnyabhumi Desk
Oct 7, 2011, 05:42 pm IST
in കേരളം

കോട്ടയം: കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമവിരുദ്ധമായി ഇടപെട്ടെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫ് എന്നയാളെ മാനദണ്ഡങ്ങള്‍ മറികടന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്കു നിയമിക്കുന്നതില്‍ അച്യുതാനന്ദന്‍ ഗുരുതരമായ ക്രമക്കേടു നടത്തിയിട്ടുണ്ടെന്നും അതിനാല്‍ നിയമനത്തെക്കുറിച്ചു വിജിലന്‍സ് അന്വേഷണം വേണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സിഇഒ തസ്തികയിലേക്ക് അപേക്ഷിച്ച 99 പേരുടെ അപേക്ഷകളില്‍ 12 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഇതില്‍ എട്ടു പേരുമായാണു നേരിട്ട് അഭിമുഖം നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ. ജയകുമാര്‍, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അജയകുമാര്‍, ബാംഗളൂര്‍ ഐഐഎമ്മിലെ പ്രഫസര്‍ രാജീവ് ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണു പാനല്‍ തയാറാക്കിയത്. ഇവര്‍ നല്കിയ ലിസ്റ്റില്‍ ക്രമവിരുദ്ധമായി അച്യുതാനന്ദന്‍ ഇടപെടുകയായിരുന്നു.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പാനലിലേക്ക് ആദ്യം 12 പേരെ മുഖാമുഖത്തിനായി 2010 നവംബര്‍ 10ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. മികവിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരെ തസ്തികയിലേക്ക് അനുയോജ്യരെന്നു കണ്ടെ ത്തി. ഈ മൂന്നു പേരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഇപ്പോള്‍ ആരോപണവിധേയനായിട്ടുള്ള ജിജോ ജോസഫ്. ലിസ്റ്റ് സമര്‍പ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത മൂന്നു പേരുടെ ബയോഡേറ്റയും വിശദാംശങ്ങളും സമര്‍പ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ നോട്ടില്‍ രേഖപ്പെടുത്തി. തുടര്‍ന്ന് മൂവരുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഒന്നാം പേരുകാരനായ കിഷോര്‍ പിള്ളയുടെ അപേക്ഷ നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണു ലഭിച്ചതെന്നു കാണുന്നുവെന്നും, അതിനാല്‍ രണ്ട ാമത്തെയാളെ പരിഗണിക്കാമെന്നും രേഖപ്പെടുത്തുകയുമായിരുന്നുവത്രേ.

ആദ്യം തയാറാക്കിയ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ 99 അപേക്ഷ ലഭിച്ചുവെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുറിപ്പിലെ നിശ്ചിത സമയപരിധിക്കുള്ളില്‍ എന്ന ഭാഗം രണ്ടാംകുറിപ്പില്‍നിന്ന് അപ്രത്യക്ഷമാകാന്‍ കാരണം രണ്ടാം സ്ഥാനക്കാരനെ സിഇഒ ആയി നിശ്ചയിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ് വി.എസ്. അച്യുതാനന്ദന്‍ സെബാസ്റ്റ്യന്‍ പോ ളിനു ചെയ്തുകൊടുത്തതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വിഎസിന്റെ പൊയ്മുഖം ഈ നീക്കത്തിലൂടെ വ്യാക്തമായിട്ടുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ഇന്‍ഫോപാര്‍ക്കിന്റെ സിഇഒ നിയമനം സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പുറമേ വിജിലന്‍സ്, വ്യവസായ മന്ത്രിമാര്‍ക്കും പി.സി. ജോര്‍ജ് കത്തു നല്കിയിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies