തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിനെക്കുറിച്ച് വീണ്ടും അന്വേഷിക്കണമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് കേസെടുക്കണം. അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെളിവ് എപ്പോള്‍ കിട്ടിയാലും പോലീസിന് ഇടപെടാം. വെടിവെപ്പ് കേസില്‍ സുപ്രധാന വെളിപ്പെടുത്തലാണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് നടത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പി. രാമകൃഷ്ണനെക്കൂടി കേസിലെ സാക്ഷിയാക്കണം. വീണ്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താത്പര്യമെടുക്കണം. വെടിവെപ്പ് നടക്കുമ്പോള്‍ ഡി.സി.സി പ്രസിഡന്റായിരുന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് ഉന്നയിച്ച ആരോപണം ഗൗരവമായി കാണണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post